The Gorakhpur district administration has sent its report on child losts at the BRD Medical college hospital to the Uttar Pradesh government according to television reports. Officials have, however refused to speak on the contents of the report.
ഓക്‌സിജന്റെ അഭാവത്തെത്തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിലെ അഴിമതികളുടെ ചുരുളഴിയുന്നു. ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും രേഖപ്പെടുത്തുന്ന ലോഗ് ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായി പ്രാദേശിക ഭരണകൂടം കണ്ടെത്തി. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതിന്റെ ഉത്തരവാദിത്തേം പുഷ്പ സെയില്‍സിനാണെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ആര്‍ കെ മിശ്ര, അനസ്‌തേഷ്യ വിഭാഗം മേധാവി സതീഷ് കുമാര്‍ എന്നിവരുടെ അസാന്നിധ്യത്തെയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്.